2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ശ്രീ പിന്താളിഗുരുക്കൾ കളരിക്ഷേത്രം


ശ്രീ  പിണ്ടാലി  ഗുരുക്കൾ  കളരിക്ഷേത്രം 
മുഴക്കുന്നിൽ നിന്ന് ഒരു കിമി തെക്ക് മുടക്കോഴി റോഡിൽ 

പ്രതിഷ്ഠ ശിവൻ ,പരദേവത 
സംക്രമ ദിവസങ്ങളിൽ ശക്തി പൂജ 
മാർച്ച്‌ 1 ,2 ,3 ഉത്സവം 
വീര മാർത്താണ്ഡവർമ്മയുടെയും കേരളവർമ്മയുടെയും ആയോധന പരിശീലനകേന്ദ്രം  21 ദേവസങ്കല്പങ്ങൾ ഉണ്ടിവിടെ .ക്ഷേത്രത്തിനകത്ത് ആയുധങ്ങൾ വെക്കുന്ന തറയുണ്ട്  മാർച്ച് 1,2,3 തിറ മഹോത്സവം ശാസ്തപ്പൻ ,ഘണ്ടാകർണൻ ,രക്ത ചാമുണ്ഡി ,ഭൈരവൻ ഉച്ചിട്ട ,ഗന്ധർവ്വൻ ,വിഷ്ണുമൂർത്തി 
എന്നീ തിറകൾ
കളരിയോട് ചേർന്ന്  പിണ്ടാലി ഗുരുക്കളുടെ വീട്
തിറയാട്ടം ,ആയുധപൂജ സംക്രമം ,വിദ്യാരംഭം ,കറിയിടിക്കൽ ,നാഗപൂജ എന്നിവ വിശേഷദിവസങ്ങൾ


രാമൻ നമ്പീശൻ ആണ് ഇപ്പോഴത്തെ കളരി ഗുരുക്കൾ സഹായത്തിനു ആളുകൾ ഉണ്ട് 32 പേർ ഇപ്പോൾ കളരി അഭ്യസിക്കുന്നുണ്ട്


ക്ഷേത്രത്തിനകത്ത് തമ്പുരാക്കൻമാർ മാത്രം അഭ്യസിച്ചിരുന്നു മറ്റുള്ളവർക്ക് പുറമെ കളരി ഉണ്ട് മഹാനവമി ദിവസം

ദിവസവും ദീപാരാധനയുണ്ട്

മഹാനവമിക്ക്‌      ശാസ്തപ്പൻ കോലം ,പുത്തരി കലശവും


2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

ശ്രീ മൃദംഗ ശൈലേശ്വരീ ക്ഷേത്രം


ശ്രീ മൃദംഗ ശൈലേശ്വരീ ക്ഷേത്രം 
Kannur-Mattannur-Uliyil-Thillenkeri-Muzhakkunnu (40)കക്കയങ്ങാട്ട് ഇരിട്ടി റോഡിൽ മുഴക്കുന്നു നിന്ന് മുട്ടക്കോഴി റോഡിൽ കൂടി അര കിമി 

ഐതിഹ്യം  സംഗീതരൂപിണി ആയ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നു ആയതിനാൽ മുഴങ്ങിയ കുന്നു എന്ന പേര് അത് ലോപിച്ചു മുഴക്കുന്നു ആയി വാദ്യങ്ങളുടെ മാതാവായും ദേവ വാദ്യമായും അറിയപ്പെടുന്ന മൃദഗം അഥവാ മിഴാവ് ദേവലോകത്ത് നിന്നും പറന്നു വീണ ശൈലം  മൃദംഗ ശൈലം മൃദംഗ രൂപത്തിൽ മഹാദേവി സ്വയം ഭൂ ആയി  ആ ചൈതന്യത്തെ ആവാഹിച്ചു പരശുരാമൻ പ്രതിഷ്ഠ നടത്തി     


 
പ്രതിഷ്ഠ മൃദംഗ ശൈലേശ്വരി (ദുർഗ്ഗ )
പഞ്ചലോഹ വിഗ്രഹം ,ഗണപതി  ശാസ്താവ് 

ദർശനസമയം 5am  -12 pm
 5pm -8pm 

മീനത്തിലെ കാർത്തിക-പൂരം  ഉത്സവം 
മണ്ഡലകാലം ,അയന സംക്രമം, പുത്തരി ,ഓണം വിഷു 
നവമി ദിവസങ്ങൾ
എന്നിവയും പ്രധാനം 
പ്രധാന വഴിപാടുകൾ വിശേഷാൽ നിറമാല ,ശാശ്വത പൂജ, ത്രികാല പൂജ ,നെയ് വിളക്ക് 



 
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ മുഴക്കുന്നു ദേവസ്വം പേരാവൂര് 

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്ന് എന്ന് വിശ്വാസം പൂർണ്ണമായ ചരിത്രം ലഭ്യമല്ല .കോട്ടയം രാജ വംശത്തിന്റെ തായിരുന്നു .ഭരണത്തിലെ പോരായ്മ കാരണം കുറച്ചുകാലം അടച്ചിടെണ്ടി വന്നു .ഇക്കാലത്ത് വിഗ്രഹം 4 തവണ മോഷ്ടിക്കപ്പെട്ടു .യാതൊരു തകരാറും ഇല്ലാതെ 4 തവണയും വിഗ്രഹം തിരിച്ചുകിട്ടി . ആദ്യത്തെ തവണ വിഗ്രഹം തിരിച്ചുകിട്ടാനായി നാട്ടുകാർ അഖണ്ഡ നാമജപം നടത്തി ചിലർ മുടി നീട്ടി വളർത്തി കഠിനമായ വ്രതങ്ങൾ  എടുത്തു നാൽപ്പത്തി രണ്ടാം ദിവസം പാലക്കാട് നിന്ന് വിഗ്രഹം തിരിച്ചു കിട്ടിയതിനു ശേഷമാണ് വ്രതങ്ങൾ അവസാനിപ്പിച്ചത് 
കോട്ടയം തമ്പുരാൻ കഥകളിയിലെ സ്ത്രീരൂപം ചിട്ടപ്പെടുത്താൻ പറ്റാതെ വന്നപ്പോൾ ഇവിടെ ദേവിയെ ധ്യാനിച്ച് ഇരിക്കുകയും അദ്ദേഹത്തിന് ക്ഷേത്രക്കുളത്തിൽ കഥകളിയിലെ സ്ത്രീ രൂപം കാണിച്ചു കൊടുത്തുവെന്നും ഐതിഹ്യം പറയുന്നു 1994 ൽ ആണ് ഒടുവിലായി മോഷ്ടിക്കപ്പെട്ടത്
 .മുഖ മണ്ഡപത്തിൽ വ്യാളി മുഖങ്ങൾ കൊത്തി വെച്ചിട്ടുണ്ട് ദേവി ,ഗണപതി, നാഗങ്ങൾ എന്നിവയും കൊത്തിവെച്ചിട്ടുണ്ട് ദക്ഷിണാ മൂർത്തിയുടെ സങ്കൽപ്പത്തിൽ ഒരു ശിലയുണ്ട് .(ഗണപതി ,അയ്യപ്പൻ  ശിലാ വിഗ്രഹങ്ങൾ )
യുദ്ധത്തിനിറങ്ങും മുൻപ്വീര കേരളവർമ പഴശ്ശിത്തമ്പുരാൻ ക്ഷേത്രത്തിൽ എത്തി ദേവിയെ ശ്രീപോർക്കിലീ ഭാവത്തിൽ ആരാധിച്ചിരുന്നു

മുഖ മണ്ഡപത്തിൽ വ്യാളി മുഖ മണ്ഡപത്തിൽ വ്യാളി 
മുഖ മണ്ഡപത്തിൽ വ്യാളി